ന്യൂഡൽഹി: ഉത്തരപ്രദേശിലെ നോയിഡയിൽ വേതനവർദ്ധനവിനായി നടന്ന തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘർഷം പാകിസ്ഥാൻ ബന്ധം സംശയിച്ച് പോലീസ് അന്വേഷിക്കുന്നു. നൂറിലധികം പേരെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹളയുണ്ടാക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതലുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു.

സംഭവത്തിൽ 300-ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. പ്രതിഷേധത്തിനായി എത്തിയവർ പുറത്തുനിന്നുള്ളവരാണെന്നും അതിര്‍ത്തി ജില്ലകളിൽ നിന്നാണ് ഇവരെത്തിയതെന്നും പോലീസ് പറയുന്നു. സംസ്ഥാനത്തിന്റെ വികസനവും ക്രമസമാധാനവും തകർക്കാനാണ് ഈ സംഭവം നടന്നതെന്ന് കരുതുന്നു.

മീററ്റിലും നോയിഡയിലും നിന്നും നാല് തീവ്രവാദികളെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഉത്തരപ്രദേശിൽ മിനിമം വേതനം പുതുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സമിതി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കുന്നു.

Photo and News Source: Samakalika Malayalam