നെടുംകണ്ടത്ത് നടന്ന ക്രൂര കൊലപാതകം സംഭവസ്ഥലം നടുങ്ങി. പച്ചടി സ്വദേശികളായ മേരിക്കുട്ടിയും മകൻ റെജിയും അവരുടെ വീട്ടുപറമ്പിലെ കുഴിയിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു മാസത്തോളം ഇവരുടെ വിവരമില്ലാതിരുന്നതിനെത്തുടർന്ന് മകൾ സിനി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുപറമ്പിൽ സംശയാസ്പദമായ മണ്ണ് നീക്കം കണ്ടെത്തി. പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. അഴുകിയ നിലയിലായതിനാൽ ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണം.
മേരിക്കുട്ടിയുടെ ഇളയ മകൻ സജി ഒളിവിലാണ്. വഴക്കുകളുടെ പശ്ചാത്തലത്തിൽ, സജി തന്നെ അമ്മയെയും സഹോദരനെയും കൊന്ന് മൃതദേഹങ്ങൾ കുഴിച്ചുമൂടിയതാണെന്ന് പോലീസ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സജിയെ കണ്ടെത്തിയാലേ യഥാർത്ഥ കാരണവും കൃത്യരീതിയും വ്യക്തമാകൂ. ഒളിവില് പോയ പ്രതിയെ ഉടന് പിടികൂടുമെന്ന് പോലീസ് ഉറപ്പിച്ചു.
Photo and News Source: Janam TV



