മീഡിയവണിലെ നിഷാദ് റാവുത്തറിന്റെ പ്രതികരണത്തിന് മറുപടിയായി എഴുത്തുകാരി സുധാമേനോൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച പ്രേരകശക്തിയായിരുന്നു കെ.സി. വേണുഗോപാൽ എന്ന് അവർ സ്പഷ്ടമാക്കി. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചർച്ചയെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല. വിശാല ജനാധിപത്യ പ്ലാറ്റ്ഫോമായ കോൺഗ്രസിൽ ഓരോ സ്ഥാനത്തിനും യോഗ്യരായ നേതാക്കൾ ഉണ്ടെന്നും ഇപ്പോഴും ഉള്ളതായി അവർ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായ വേണുഗോപാലിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നതും, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ പൊട്ടിമുളച്ച ഒന്നായി അവതരിപ്പിക്കുന്നതും വസ്തുതാവിരുദ്ധമാണെന്ന് സുധാമേനോൻ വിമർശിച്ചു. അദ്ദേഹത്തിന്റെ അര നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനത്തെ റദ്ദാക്കുന്നതാണത്. യോഗ്യതയില്ല എന്ന് ആരെക്കുറിച്ച് പറയുന്നുവെന്ന് മാധ്യമപ്രവർത്തകർ സ്വയം ചോദിച്ചു നോക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ പ്രതാപകാലത്തല്ല, നഷ്ടകാലത്താണ് വേണുഗോപാൽ പാർട്ടിയെ ദേശീയ തലത്തിൽ നയിച്ചതെന്നും, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നേതൃത്വം വിഷശരങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
Photo and News Source: Kerala Online News


