കൊച്ചി: വെസ്പയുടെ 80-ാം വാർഷികം ആഘോഷിക്കുന്നതിനായി ഇന്ത്യയിൽ രണ്ട് പുതിയ സ്‌കൂട്ടർ മോഡലുകൾ അവതരിപ്പിച്ചു. 1946-ൽ പുറത്തിറങ്ങിയ ആദ്യ വെസ്പയുടെ പ്രചോദനത്തിലാണ് വെസ്പ ടെക് 80-ന്റെ 125സിസി, 150സിസി മോഡലുകൾ രൂപകല്പന ചെയ്തത്.
വെസ്പയുടെ ലോഗോയോടൊപ്പം 80 എന്ന ബാഡ്ജും പുതിയ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയ വെസ്പ മോഡലുകളെ ഓർമ്മിപ്പിക്കുന്ന വെർഡെ പാസ്റ്റൽ, ഗ്രീൻ പെയിന്റ് എന്നിവയാണ് ഈ പ്രത്യേക എഡിഷനുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ 160-ൽ അധികം മോഡലുകൾ പുറത്തിറക്കിയ വെസ്പ, ഇറ്റാലിയൻ ശൈലിയും ചാരുതയും നിലനിർത്തുന്നു.
80-ാം വാർഷിക മോഡലുകളിൽ കമ്പനി തന്നെ മികച്ച ടെക്നോളജികളും സംയോജിപ്പിച്ചിരിക്കുന്നു. പുതിയ സവിശേഷതകളോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ തയ്യാറാണ് വെസ്പ.
Photo and News Source: Malayalam Express



