ശ്രീനഗറിൽ നിന്നുള്ള വാർത്ത. കശ്മീരിലെ പൂഞ്ച് മലനിരകളിൽ ‘അൺസങ് ഹീറോ’ എന്നറിയപ്പെട്ടിരുന്ന താഹിർ ഫസൽ ചൗധരി (62) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 2003-ൽ നടന്ന ‘ഓപ്പറേഷൻ സർപ് വിനാശി’ലെ വീരകഥയിലൂടെ അദ്ദേഹം പ്രശസ്തനായി. സൗദി അറേബ്യയിൽ മാർബിൾ മേസണായി ജോലി ചെയ്യുമ്പോൾ, ഭീകരർ അദ്ദേഹത്തിന്റെ സഹോദരൻ ഹാജി മുഹമ്മദ് ആരിഫിനെ കൊലപ്പെടുത്തിയ സംഭവം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ആ വേദനയോടെ അദ്ദേഹം പൂഞ്ചിലേക്ക് തിരിച്ചു.

‘പീർ പഞ്ചാൽ സ്കൗട്ട്സ്’ എന്ന സംഘം രൂപീകരിച്ച്, ഇന്ത്യൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ച് ഭീകരതയെ നേരിട്ടു. ഹെലികോപ്റ്ററുകൾക്കുപോലും എത്താൻ കഴിയാത്ത ദുർഘടമായ മലനിരകളിൽ സൈന്യത്തിന് വഴികാട്ടിയ താഹിർ, രാജ്യത്തിന് വേണ്ടി പോരാടിയ അപ്രശസ്ത നായകനായിരുന്നു.

Photo and News Source: Janam TV