യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) സംഘടിപ്പിക്കുന്ന 8-ാമത് "കേരളപൂരം 2026" വള്ളംകളി മത്സരത്തിന് ടീമുകളുടെ രജിസ്ട്രേഷൻ 2026 ഏപ്രിൽ 27 മുതലാരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. രജിസ്ട്രേഷൻ അവസാന തീയതി 2026 മെയ് 24 ആണ്. റോഥർഹാമിലെ മാൻവേഴ്‌സ് തടാകത്തിലാണ് മത്സരം നടക്കുന്നത്. വനിതകൾക്കായി പ്രദർശന മത്സരവും ഉൾപ്പെടുത്തിയിരിക്കുന്നു.

യുക്മ ദേശീയ സമിതി എട്ടാം പതിപ്പിന്റെ വിജയത്തിനായി പ്രവർത്തനം ആരംഭിച്ചു. 2017-ൽ യൂറോപ്പിൽ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിലാണ് ആദ്യ മത്സരം നടന്നത്. 22 ടീമുകളിൽ നോബി കെ ജോസ് നയിച്ച വൂസ്റ്റർ തെമ്മാടീസ് ബോട്ട് ക്ലബ് വിജയിച്ചു. 2018-ൽ ഓക്സ്ഫോർഡ് ഫാർമൂർ റിസർവോയറിൽ 32 ടീമുകളിൽ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം നേടി.

2019-ൽ റോഥർഹാമിലെ മാൻവേഴ്‌സ് തടാകത്തിലാണ് മൂന്നാം മത്സരം നടന്നത്. തായങ്കരി ചുണ്ടൻ വീണ്ടും കിരീടം നേടി. കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം 2022-ൽ മത്സരം പുനരാരംഭിച്ചു.

Photo and News Source: Sathyam Online