തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ കോടന്ദം ശിവാജി (28) ശനിയാഴ്ച രാത്രി ഭാര്യ ലക്ഷ്മിയുടെ വെട്ടുകത്തി ഏറ്റുമരണപ്പെട്ടു. 2017-ൽ വിവാഹിതരായ ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ശിവാജി വീട്ടിലെത്തിയപ്പോൾ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായി. അയൽവാസികളുടെ ഇടപെടലിനുശേഷവും വഴക്ക് തുടർന്നു. പ്രകോപിതയായ ലക്ഷ്മി വെട്ടുകത്തി എറിഞ്ഞു. കഴുത്തിൽ കത്തി തറച്ച ശിവാജി 15 മിനിറ്റിനുള്ളിൽ മരണപ്പെട്ടു. പോലീസ് ലക്ഷ്മിക്കെതിരെ കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

സംഭവസ്ഥലത്ത് തെളിവുകൾ ശേഖരിച്ചതായി പോലീസ് അറിയിച്ചു. ലക്ഷ്മി മക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

Photo and News Source: Sathyam Online