ആലപ്പുഴ പള്ളിപ്പാട്ട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വസിക്കുന്ന സിന്ധു എന്ന അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു. ഇന്നലെ രാത്രി വീടിനു മുന്നിലെ ഗേറ്റ് അടയ്ക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കായംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകി.

ഇരിങ്ങാലക്കുട കാറളത്തിലും രണ്ട് പേര്‍ക്ക് പാമ്പുകടിയേറ്റു. പ്രസീത എന്ന വീട്ടമ്മ പറമ്പിലെ പുല്ല് നീക്കം ചെയ്യുന്നതിനിടെ പാമ്പു കടിച്ചതാണ്. ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച താണിശ്ശേരി കനാല് ബണ്ടിന് സമീപം സനീഷിന് പാമ്പുകടിയേറ്റു. കിണർ നിര്മ്മാണ തൊഴിലാളിയായ സനീഷ് ജോലിക്കായി സാധനങ്ങൾ വാഹനത്തിൽ കയറ്റുന്നതിനിടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ചിറയിൻകീഴിൽ വയോധികൻ ഭുവനചന്ദ്രനും പാമ്പുകടിയേറ്റു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ആന്റിവെനം നൽകി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നു.

Photo and News Source: Siraj Live