വൈപ്പറിഡേ കുടുംബത്തിൽ പെട്ട പാമ്പുകളാണ് അണലികൾ. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവയെ കാണാം. കേരളത്തിലും നിരവധി അണലി വർഗ്ഗ പാമ്പുകളുണ്ട്. ചേനത്തണ്ടൻ അല്ലെങ്കിൽ റസ്സൽസ് വൈപ്പർ ഇന്ത്യയിൽ പാമ്പുകടിയ്ക്ക് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന പാമ്പാണ്. രാത്രിയിൽ ഇരതേടുന്ന ഇവയെ കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും കാണാം. ചങ്ങല പോലെയുള്ള പാടുകളാണ് ഇവയുടെ പ്രധാന തിരിച്ചറിയൽ അടയാളം.

ചുരുട്ടമണ്ഡലി അന്തരീക്ഷ താപനിലയുടെ വ്യത്യാസത്തിലൂടെ ഇരകളെ കണ്ടെത്താൻ കഴിവുള്ളവയാണ്. മുഴമൂക്കൻ കുഴിമണ്ഡലി ഏറ്റവും അപകടകാരിയാണ്. കേരളത്തിൽ വനങ്ങളിലും റബ്ബർതോട്ടങ്ങളിലും ഇവയെ കാണാം. മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷത്തിനുള്ള ആന്റിവെനത്തിനായി ഗവേഷണങ്ങൾ നടക്കുന്നു.

കുതിരലാടമണ്ഡലി കേരളത്തിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്നു. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ മാത്രമാണ് ഇതുവരെ ഇവയെ കണ്ടെത്തിയിട്ടുള്ളത്. തലയിൽ കുതിരലാടം പോലെയുള്ള അടയാളവും നേർത്ത പച്ചനിറവുമാണ് ഇവയുടേത്. ചോലമണ്ഡലിയുടെ പ്രത്യേകത നിറം മാറാനുള്ള കഴിവാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളുമുണ്ട്. ത്രികോണാകൃതിയിലുള്ള വലിയ തലയും മുന്നോട്ടുന്തിയ മൂക്കുമാണിവയുടെ മറ്റൊരു പ്രത്യേകത.

Photo and News Source: Samakalika Malayalam