പുതുപ്പള്ളി മണ്ഡലത്തിലെ സ്‌ട്രോങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എംഎല്‍എ ചാണ്ടി ഉമ്മന്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചു. സിസിടിവികളുടെ കുറവും രണ്ട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ ഒറ്റ ഹാളില്‍ നടത്തുന്നതും പ്രശ്നങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും സ്ഥാനാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം താലൂക്കിലെ പുതുപ്പള്ളിയുടെ വോട്ടിംഗ് മെഷീനുകൾ ചങ്ങനാശേരി മണ്ഡലത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിയമപ്രകാരം ഇത് അറിയിക്കേണ്ടതാണെങ്കിലും, അങ്ങോട്ട് കൊണ്ടുപോകാന്‍ ആരാണ് തീരുമാനം എടുത്തതെന്നതിന് ഉത്തരം ലഭിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

Photo and News Source: Siraj Live