ബസ്‌തറിലെ വനവാസി മേഖലകളിൽ നടന്ന മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ മിഷണറി സംഘടന ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ വിദേശ ഡെബിറ്റ് കാർഡുകൾ വഴി 95 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായി ഇഡി കണ്ടെത്തി. ഇതിൽ 65 കോടി രൂപ ചെലവഴിച്ചത് ഛത്തിസ്‌ഗഢിലെ ധംതാരി, ബസ്‌തർ എന്നീ കമ്മ്യൂണിസ്റ്റ് ഭീകര മേഖലകളിലാണ്. മിഷണറിമാരുടെ പ്രവർത്തനത്തിനു പിന്നിൽ മാവോയിസ്റ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

രാജ്യമൊട്ടാകെ നടന്ന റെയ്ഡിൽ വെളിപ്പെട്ട വിവരമനുസരിച്ച്, അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്കിൽ നിന്നുള്ള 25 ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് തുടർച്ചയായി പണം പിൻവലിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായ മൈക്ക് മാർക്ക് എന്ന അമേരിക്കക്കാരനിൽ നിന്ന് 40 ലക്ഷം രൂപയും 25 വിദേശ കാർഡുകളും കണ്ടെടുത്തു. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുകൊണ്ടാണ് ഫണ്ട് വിനിയോഗം നടന്നത്. ഡെബിറ്റ് കാർഡുകൾ വഴി പണം പിൻവലിച്ചത് വിദേശ ഫണ്ട് നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാനാണെന്ന് വ്യക്തമാണ്.

പിൻവലിച്ച പണം ഉപയോഗിച്ച പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം തുടരുന്നു.

Photo and News Source: Janam TV