ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഹൈക്കോടതിയിൽ ഹാജരാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി സ്വരൺ കാന്ത ശർമ്മയ്ക്ക് കത്തയച്ച അദ്ദേഹം, നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി സൂചിപ്പിച്ചു.

മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ മാർഗ്ഗം പിന്തുടരാനാണ് താൻ തീരുമാനിച്ചതെന്നും കെജരിവാൾ കത്തിലി പറഞ്ഞു. തന്റെ മനസാക്ഷിയെ മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശം നിലനിർത്തുമെന്നും കെജരിവാൾ സൂചിപ്പിച്ചു. ജസ്റ്റിസ് സ്വരൺ കാന്തയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് അദ്ദേഹം ben അറിയിച്ചു. മദ്യനയക്കേസിൽ കോടതിയിൽ ഹാജരാകാത്തതിനെക്കുറിച്ച് സ്വരൺ കാന്തയ്ക്ക് കത്തയച്ച പകര്‍പ്പ് കെജരിവാൾ എക്സിൽ പങ്കുവെച്ചു.

ദുഷ്‌കരമായ പാതയാണോ എളുപ്പമുള്ള പാതയാണോ തെരഞ്ഞെടുക്കണമെന്ന സംശയത്തിലാണ് താൻ നില്ക്കുന്നതെന്നും കെജരിവാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. മദ്യനയക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വരൺ കാന്ത മാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കോടതി ഹർജി കെജരിവാളിനെ രൂക്ഷമായി വിമർശിച്ചായിരുന്നു തള്ളിയത്.

Photo and News Source: Samakalika Malayalam