തേനിൽ നിരവധി പോഷകഗുണങ്ങളുണ്ട്. ഭക്ഷണത്തിന് രുചി കൂട്ടുന്നതു മുതൽ ഔഷധങ്ങളിലും തേൻ ഉപയോഗിക്കുന്നു. എന്നാൽ ചൂടാക്കുമ്പോൾ തേനിലെ ഗുണങ്ങൾ നഷ്ടപ്പെടുകയും വിഷാംശം ഉണ്ടാവുകയും ചെയ്യും. 60 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കുമ്പോൾ തേനിൽ ഹൈഡ്രോക്സിമീഥൈൽ (HMF) എന്ന വിഷവസ്തു രൂപപ്പെടുന്നു. ഈ താപനിലയിൽ തേനിലെ എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, ബയോ ആക്ടീവ് സംയുക്തങ്ങൾ എന്നിവ നശിക്കുന്നു. അതിനാൽ തേൻ ചൂടാക്കുകയോ തിളച്ച വെള്ളത്തിൽ ഒഴിക്കുകയോ ചെയ്യരുത്. 40 ഡിഗ്രി സെൽഷ്യസിന് താഴെ ചൂടാക്കുന്നത് സുരക്ഷിതമാണ്. സംസ്കരിച്ച തേൻ പാസ്ചറൈസ് ചെയ്ത് ഫിൽറ്റർ ചെയ്യാറുണ്ട്. ഇത് അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുമെങ്കിലും ചില പോഷകഗുണങ്ങൾ നഷ്ടപ്പെടുന്നു. ചൂടുവെള്ളത്തിൽ തേൻ ചേർക്കുമ്പോൾ വെള്ളത്തിന്റെ

താപനില കുറയുമ്പോൾ മാത്രം ചേർക്കുക. സ്മൂത്തികളിലും സാലഡ് ഡ്രസിംഗുകളിലും ചൂടില്ലാതെ തേൻ ഉപയോഗിക്കുക. തേൻ അതിന്റെ സ്വാഭാവിക രൂപത്തിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Photo and News Source: Samakalika Malayalam