ഈയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ നെഗറ്റീവ് പ്രവണത തുടരാനാണ് സാധ്യത. ആഗോള വിപണികളിലെ തളർച്ചയും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപ്പനയും, കരുത്താർജിക്കുന്ന യുഎസ് ഡോളറും വിപണിയുടെ വികാരത്തെ പ്രതികൂലമായി ബാധിക്കും. ക്രൂഡ് ഓയിൽ വിലക്കയറ്റം പണപ്പെരുപ്പം വർധിപ്പിക്കുകയും കമ്പനികളുടെ ലാഭക്ഷമത കുറയ്ക്കുകയും ചെയ്യും. ഇതുമൂലം രൂപയുടെ മൂല്യത്തിലും ഇടിവ് ഉണ്ടാകാം.
ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിഫ്റ്റി സൂചികയുടെ വ്യാപാരം ഷോർട്ട്-ടേം മൂവിങ് ആവറേജിന് മുകളിലായിരുന്നാലും, മൊമന്റം ഇൻഡിക്കേറ്ററുകളിൽ ദുർബലത കാണപ്പെടുന്നു. ആഴ്ച കാലയളവിലെ ചാർട്ടിൽ ബെയറിഷ് ക്യാൻഡിൽ രൂപപ്പെടുകയും താഴ്ന്ന നിലവാരത്തിന് സമീപം ക്ലോസിങ് കുറയുകയും ചെയ്തിട്ടുണ്ട്. സമീപഭാവിയിലേക്ക് നിഫ്റ്റിയിൽ നെഗറ്റീവ് ട്രെൻഡ് പ്രകടമാകാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞയാഴ്ച 24,000 എന്ന നിർണായക നിലവാരം തകർക്കപ്പെട്ടത് ഷോർട്ട്-ടേം ട്രെൻഡിനെ ദുർബലമാക്കി. ഈയാഴ്ച നിഫ്റ്റി 24,000 നിലവാരത്തിന് താഴെ തുടരുകയാണെങ്കിൽ 23,500 മുതൽ 23,150 വരെയുള്ള നിലവാരങ്ങളിലേക്ക് താഴാനുള്ള സാധ്യത കൂടുതലാണ്.
Photo and News Source: Dhanam



