ദോഹയിൽ വച്ച് ഖത്തർ പോലീസ് അക്കാദമിയുടെ രണ്ടാം ബാച്ച് പോലീസ് സയൻസ് ഡിപ്ലോമ വിദ്യാർഥികളും, ആദ്യ ബാച്ച് ഇന്റർനാഷണൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റ് വിദ്യാർഥികളും ബിരുദം നേടി.
ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽഥാനി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പോലീസ് സയൻസിൽ 107 ഉദ്യോഗസ്ഥർ, ലഖ്‌വിയയിലെ 30 അംഗങ്ങൾ, 17 വനിതാ ഉദ്യോഗസ്ഥർ എന്നിവർ ബിരുദം നേടി.
റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ നിന്നുള്ള 9 ഉദ്യോഗസ്ഥരും ഫലസ്തീനിലെ 3 സ്കോളർഷിപ്പ് വിദ്യാർഥികളും ഇന്റർനാഷണൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ പൂർത്തിയാക്കി.
വൈവിധ്യമാർന്ന സ്പെഷ്യലൈസ്ഡ് കോഴ്‌സുകളും ഫീൽഡ് വിസിറ്റുകളും ഉൾപ്പെടുത്തിയ കരിക്കുലത്തിലൂടെ ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കാനാണ് ഈ പരിശീലനങ്ങൾ ലക്ഷ്യമിട്ടത്. ഏത് ദൗത്യവും മികവോടെ നിറവേറ്റാൻ അവരെ സജ്ജരാക്കുന്നതായിരുന്നു ലക്ഷ്യം.
Photo and News Source: Suprabhaatham


