വൈറ്റ് ഹൗസ് അത്താഴവിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അലൻ, ആക്രമണത്തിന് മുമ്പായി തന്റെ കുടുംബത്തിന് അയച്ച സന്ദേശം പുറത്തുവന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു.
അക്രമി തന്റെ കുറിപ്പിൽ, ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ മാഡ്യൂസ് തോക്കുമായി വിരുന്ന് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാമായിരുന്നെന്ന് പരിഹസിച്ചു. സുരക്ഷാ വീഴ്ചയെ ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരിഹാസം പ്രകടിപ്പിച്ചത്. പുറമെ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുള്ളൂവെന്നും, ഒരു ദിവസം മുമ്പേ ഹോട്ടലിൽ മുറിയെടുത്തവരെ ആരും സംശയിക്കുന്നില്ലെന്നും അക്രമി കുറിച്ചു.
ട്രംപിന്റെ പേരെടുത്ത് പരാമർശമില്ലെങ്കിലും, എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങളെ പരാമർശിച്ചതായി വിലയിരുത്തപ്പെടുന്നു. തന്റെ ലക്ഷ്യം ഭരണകൂടത്തിലെ ഉന്നതരിൽ നിന്നും താഴെത്തട്ടിലുള്ളവരെ വരെ ആണെന്ന് അലൻ കുറിച്ചു. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നും പറഞ്ഞു.
ബുള്ളറ്റിന് പകരം 'ബക്ക് ഷോട്ട്' ഉപയോഗിക്കാനാണ് ഉദ്ദേശമെങ്കിലും, ലക്ഷ്യത്തിലെത്താനാവശ്യമെങ്കിൽ ആരെയും വെടിവെക്കാൻ മടിക്കില്ലെന്നും അക്രമി കുറിച്ചു. ക്രിസ്ത്യാനികളോടുള്ള വെറുപ്പും ഇയാളുടെ കുറിപ്പിൽ പ്രകടമായിരുന്നു.
Photo and News Source: Kerala Online News



