കേരളത്തിൽ ഇന്ന് മുതല്‍ മെച്ചപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് താപനില ഉയരുകയാണ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ 38-39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസും എത്താവുന്നതാണ്.

ഇന്നലെ പാലക്കാട് 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. താപനിലയിലുണ്ടാകുന്ന ഈ ഉയർച്ചയെത്തുടർന്ന് ജനങ്ങൾക്ക് അസ്വാസ്ഥ്യമുണ്ടാകാനുള്ള സാധ്യതയുണ്ട്.

Photo and News Source: Siraj Live