ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സാങ്കൽപ്പിക ചോദ്യത്തിന് എലോൺ മസ്കിന്റെ എഐ ചാറ്റ്ബോട്ട് ‘ഗ്രോക്ക്’ (Grok) നൽകിയ മറുപടി ഇപ്പോൾ എക്സിൽ ചർച്ചയാകുന്നു. ഉപയോക്താവിന്റെ ചോദ്യത്തിന് നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ടാണ് ഗ്രോക്ക് മറുപടി നൽകിയത്. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തേക്കാൾ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് ചാറ്റ്ബോട്ട് വ്യക്തമാക്കി.
2014-ലെ ഭരണത്തിനു ശേഷം അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ, യുപിഐ എന്നിവയിലെ വളർച്ചയും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായതും മോദിക്ക് അനുകൂല ഘടകങ്ങളായി ഗ്രോക്ക് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിമർശനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തൊഴിൽ, സാങ്കേതികവിദ്യ, ആഗോള സ്ഥാനം എന്നിവയിലെ ഫലങ്ങളാണ് തനിക്ക് നിർണ്ണായകമെന്ന് ചാറ്റ്ബോട്ട് വിശദീകരിച്ചു.
“കുടുംബവാഴ്ചയേക്കാൾ വിവരങ്ങൾക്ക് മുൻഗണന” എന്ന ഗ്രോക്കിന്റെ പരാമർശം ഇന്റർനെറ്റിൽ വലിയ തരംഗമായി. ഭരണകക്ഷിയായ ബിജെപിയും മോദിയും പലപ്പോഴും ഗാന്ധി കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ഗ്രോക്കിന്റെ മറുപടിക്ക് രാഷ്ട്രീയ പ്രാധാന്യം കൈവന്നു. എഐ സംവിധാനങ്ങളുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ചർച്ചകൾ സജീവമായി. വികസനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
Photo and News Source: Janmabhumi



