റിയാദ്: സൗദി അറേബ്യയിൽ ഈന്തപ്പഴ ഉൽപ്പാദനം 2025-ൽ 1.938 മില്യൺ ടണായി ഉയർന്നതോടെ ആഗോള വിപണിയിൽ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇത് 2024-നെ അപേക്ഷിച്ച് 14.3% വർധനയാണ്. 2021-നേക്കാൾ 59.5% വർധനയുമുണ്ടായി.
സർക്കാരിന്റെ കൃഷി പ്രോത്സാഹനവും സാങ്കേതിക മുന്നേറ്റവും ഉൽപ്പാദന വർധനയ്ക്ക് കാരണമായി. ഇതോടെ ആഭ്യന്തരവും കയറ്റുമതിയും വിപണിയിലും ഈന്തപ്പഴ ലഭ്യത ഗണ്യമായി വർധിച്ചു. എന്നാൽ ഉൽപ്പാദന വർധന ആഗോള വിപണിയിൽ വില താഴാൻ കാരണമായി.
ചില കർഷകർക്ക് വരുമാന നഷ്ടം നേരിടേണ്ടി വന്നെങ്കിലും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഈന്തപ്പഴം ലഭിക്കുന്നതിനാൽ വിപണിയിൽ ആവശ്യകത വർധിച്ചു. രാജ്യത്ത് 125-ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ കൃഷി ചെയ്യപ്പെടുന്നു. 37 ദശലക്ഷം ഈന്തപ്പഴ മരങ്ങളാണ് നിലവിലുള്ളത്. വാർഷിക ഉൽപ്പാദനം 1.9 മില്യൺ ടണാണ്.
Photo and News Source: Sathyam Online



