പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷയോടെ ഇന്ത്യൻ വിപണി ഇന്നത്തെ വ്യാപാരത്തിൽ ഉയർച്ച കണ്ടു. മുഖ്യ സൂചികകളായ സെൻസെക്സും നിഫ്റ്റിയും 78,200, 24,250 എന്നീ നിലകളെ മറികടന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഉയർന്നു. ക്രൂഡ് ഓയിൽ വില ഇടിയുന്നതിനിടയിലും എണ്ണ വിപണന കമ്പനികളുടെ ഓഹരികൾ അഞ്ചു ശതമാനം വരെ ഉയർന്നു. ഒഎൻജിസിയും ഓയില് ഇന്ത്യയും നഷ്ടത്തിലായി. പെയിന്റ് കമ്പനികളും, ഇൻഡിഗോയും മികച്ച നേട്ടം കൈവരിച്ചു. ലോഹങ്ങളുടെ വിലക്കയറ്റം ഹിന്ദുസ്ഥാൻ കോപ്പർ, ഹിന്ദാല്കോ, നാല്കോ തുടങ്ങിയവയുടെ ഓഹരികളെ അഞ്ചു ശതമാനം വരെ ഉയർത്തി. എന്നാൽ വേദാന്ത ഓഹരി ബോയ്‌ലർ സ്‌ഫോടനത്തെ തുടർന്ന് മൂന്നുശതമാനം ഇടിഞ്ഞു. എൽഐസി ഓഹരി

ബോണസ് പ്രഖ്യാപനത്തെ തുടർന്ന് 10 ശതമാനം കുതിച്ചു. ബ്ലൂം എനർജിയുമായി എംടാർ ടെക്നോളജീസ് 2.8 ജിഗാവാട്ട് ഫ്യൂവൽ സെല്ലുകൾക്കുള്ള കരാറിൽ ഏർപ്പെട്ടു. എംടാറിന്റെ 65 ശതമാനം വരുമാനം ബ്ലൂമിൽ നിന്നാണ്.

Photo and News Source: Dhanam