ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) സ്മാർട്ട് ഗതാഗത പദ്ധതികൾ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.
ആർ.ടി.എ. ആസ്ഥാനത്ത് എത്തിയ അദ്ദേഹം ചെയർമാൻ മത്തർ അൽ തായറിൽ നിന്നും റാപിഡ് റെസ്പോൺസ് വെഹിക്കിൾ, സ്മാർട്ട് ബസ് സ്റ്റേഷൻ, സൈക്ലിങ് സൗകര്യങ്ങൾ, ഇരു ചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരണം സ്വീകരിച്ചു.
പദ്ധതികളുടെ പുരോഗതി പരിശോധിക്കാനും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനുമുള്ള നേതൃത്വത്തിന്റെ താത്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ദുബായ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
ഭാവി സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ എമിറേറ്റിനെ ഉയർത്താനാണ് ശ്രമിക്കുന്നത്. കാര്യക്ഷമവും സുസ്ഥിരവും എല്ലാവർക്കും എളുപ്പമുള്ളതുമായ ഗതാഗത സംവിധാനം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
കനത്ത മഴ, വെള്ളക്കെട്ട് പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രൂപകൽപ്പന ചെയ്ത റാപിഡ് ഇന്റെവെൻഷൻ വാഹനത്തിന്റെ പ്രാധാന്യവും അദ്ദേഹം benhighlight ചെയ്തു.
Photo and News Source: Mathrubhumi



