യുപി സർക്കാരിന്റെ 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധിയാണെന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ പൂട്ടുന്ന സംസ്ഥാനങ്ങളിൽ ഒന്നായി ഉത്തർപ്രദേശ് മാറിയിരിക്കുന്നു.
ലക്നൗവിലെ സുഹാനി മാർക്കറ്റിൽ എസ്എഫ്ഐ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്യവേ, നൂറുകണക്കിന് പോലീസുകാർ തടയാൻ ശ്രമിച്ചു. പോലീസ് വകവെക്കാതെ പ്രവർത്തകർ പ്രചാരണത്തിനായി മുന്നോട്ടുപോയി. എസ്എഫ്ഐ നേതാക്കളായ ആദർശ് സജി, പാർത്ത്, അബ്ദുൽ വഹാബ് എന്നിവരെ പോലീസ് തടഞ്ഞു.
വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. ഡിസംബറിലെ ‘ചലോ ലക്നൗ’ നിയമസഭാ മാർച്ചിന് മുന്നോടിയായാണ് ഈ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തിന് വ്യക്തമായ വിശദീകരണം ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Photo and News Source: Kairali News



