വാട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കൾക്കായി പുതിയ 'നോട്ടിഫിക്കേഷൻ ബബിള്‍സ്' ഫീച്ചർ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നു.

ഈ ഫീച്ചറിലൂടെ, മറ്റ് ആപ്പുകളുപയോഗിക്കുന്നതിനിടയിലും തുടര്‍ന്നുള്ള ചാറ്റുകള്‍ നടത്താന്‍ സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് ഈ സംവിധാനം. വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ട വിവരമനുസരിച്ച്, സ്‌ക്രീനില്‍ ഫ്‌ലോട്ടിങ് ഐക്കണുകളായി ചാറ്റുകള്‍ പ്രദര്‍ശിപ്പിക്കും.

ഉപയോക്താക്കള്‍ക്ക് ഒരു ബബിളില്‍ ടാപ്പ് ചെയ്യുമ്പോള്‍, ചെറിയ ചാറ്റ് വിന്‍ഡോയില്‍ നിന്ന് തന്നെ മറുപടി നല്‍കാന്‍ കഴിയും. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ 'ചാറ്റ് ഹെഡ്‌സ്' പോലെ പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചർ, ആദ്യം ചില ആന്‍ഡ്രോയ്ഡ് ബീറ്റാ ഉപയോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകൂ.

ഭാവിയിലെ അപ്‌ഡേറ്റുകളിലൂടെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഇത് വ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Photo and News Source: Samakalika Malayalam