തിരുവനന്തപുരം: 2027ലെ ജനഗണന കേരളത്തിൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ രണ്ടു ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെ ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ആയിരിക്കും. ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യുമറേഷൻ ആരംഭിക്കും.
രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. എന്യുമറേറ്റർമാർ മൊബൈൽ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം, ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാർവിങ് വെബ് പോർട്ടലുകൾ, എച്ച്എൽഒ ആപ്പ്, സെൽഫ് എന്യുമറേഷൻ പോർട്ടൽ എന്നിവ ഉപയോഗിക്കും.
വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ. പൊതുഭരണ വകുപ്പ് സംസ്ഥാന നോഡൽ വകുപ്പായും, ജില്ലാ കളക്ടർമാർ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായും പ്രവർത്തിക്കും. ഏപ്രിൽ 18ന് സംസ്ഥാനതല കോൺഫറൻസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ നടന്നു.
Photo and News Source: Sathyam Online


