മേടം രാശിക്കാർക്ക് കാര്യങ്ങളിൽ തടസ്സവും സാമ്പത്തിക സമ്മർദ്ദവും അനുഭവപ്പെടാം. ആരോഗ്യത്തിൽ പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധിക്കുക. യാത്രകൾ മാറ്റിവയ്ക്കുന്നത് നല്ലത്.

ഇടവം രാശിക്കാർക്ക് പ്രതീക്ഷിച്ച ഫലങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളിൽ അകലവും അഭിപ്രായഭിന്നതകളും ഉണ്ടാകാനും മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

മിഥുനം രാശിക്കാർക്ക് നല്ല മുന്നേറ്റം കാണും. ശ്രമങ്ങൾ വിജയിക്കുകയും അംഗീകാരവും ആഗ്രഹസഫലവും ലഭിക്കുകയും ചെയ്യും. കർക്കടകം രാശിക്കാർക്ക് പ്രതിസന്ധികൾ നേരിടേണ്ടി വരാം. വാക്കുകളിൽ ജാഗ്രത പാലിക്കുക. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.

ചിങ്ങം രാശിക്കാർക്ക് വിജയവും സന്തോഷവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും യാത്രകളും ഇഷ്ടകാര്യങ്ങളും അനുകൂലമായി നടക്കുകയും ചെയ്യും. കന്നി രാശിക്കാർക്ക് കാര്യങ്ങളിൽ തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവപ്പെടാം. ബിസിനസിലും യാത്രയിലും ശ്രദ്ധിക്കുക.

തുലാം രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മത്സരങ്ങളിൽ വിജയം നേടാനും സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കാനും കഴിയും. വൃശ്ചികം രാശിക്കാർക്ക് കാര്യങ്ങളിൽ അനുകൂലതയുണ്ടാകും. ആരോഗ്യവും യാത്രകളും നന്നായി നടക്കും. പ്രധാന കൂടിക്കാഴ്ചകൾ വിജയകരമാകും.

Photo and News Source: Media Mangalam