ഹജ്ജ് അനുമതി നിയമം ലംഘിച്ച് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഏഴ് പേരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ ഒരു മ്യാന്മാർ പൗരനും ഉൾപ്പെടുന്നു. അനുമതി പത്രമില്ലാതെ കടത്താന്‍ ശ്രമിച്ച ആറ് പേരെ സുരക്ഷാ സേന ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ദുല്‍ഖഅദ 1 മുതൽ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ദുല്‍ ഹിജ്ജ 14 വരെയുള്ള കാലയളവില്‍ അനുമതി പത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നവര്‍ക്ക് പരമാവധി 100,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തും. ഏപ്രില്‍ 19 മുതല്‍ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്ന സന്ദര്‍ശന വിസയിലുള്ളവര്‍ക്കും പിഴ ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കി.
Photo and News Source: Siraj Live



