ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കൃഷ്ണ പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കാൻ ഡൊണാൾഡ് ട്രംപ് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
പൊളിറ്റിക്കോയുടെ റിപ്പോർട്ട് പ്രകാരം, പട്ടേലിന്റെ അമിത മദ്യപാനവും പൊതുയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതുമായ പെരുമാറ്റമാണ് പ്രധാന കാരണം. മദ്യപിച്ച് അവശനായി പലപ്പോഴും പൊതുയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഭരണപരമായ കാര്യങ്ങളിലും പട്ടേലിനെതിരെ വിമർശനമുണ്ടായിരുന്നു. 2025 ഫെബ്രുവരിയിൽ സെനറ്റ് അദ്ദേഹത്തെ 51-49 വോട്ടുകൾക്ക് എഫ്ബിഐ ഡയറക്ടറായി അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർകോവ്‌സ്കിയും സൂസൻ കോളിൻസും അദ്ദേഹത്തിന്റെ നാമനിർദ്ദേശത്തെ എതിർത്തിരുന്നു.
ട്രംപിന്റെ ഉറച്ച അനുയായിയായ പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നടപടിയെ വൈറ്റ് ഹൗസ് നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്ന നടപടിയായി വിശേഷിപ്പിച്ചു.
Photo and News Source: Kairali News



