ഗൂഗിളിന്റെ പ്രശസ്തമായ ജിമെയിൽ സേവനം ഇന്ന് വ്യക്തിപരവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ, ഇൻബോക്സിൽ അനാവശ്യ സ്പാം മെയിലുകൾ നിറയുന്നത് ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. ജിമെയിൽ ഇൻബോക്സ് വൃത്തിയായി സൂക്ഷിക്കാൻ ചില മാർഗങ്ങളുണ്ട്. ആദ്യം, ഇൻബോക്സിലെ അനാവശ്യ മെയിലുകൾ തിരഞ്ഞെടുത്ത് ‘റിപ്പോർട്ട് സ്പാം’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പ്രധാനപ്പെട്ട മെയിലുകൾ സ്പാം ഫോൾഡറിലേക്ക് പോകുന്നത് തടയാൻ അയക്കുന്നവരെ കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുക.

കോൺടാക്റ്റ് ലിസ്റ്റിലുള്ളവരിൽ നിന്നുള്ള സ്പാം മെയിലുകൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഇത്തരം മെയിലുകൾക്ക് മറുപടി നൽകാതിരിക്കുക. കൂടാതെ, ‘മെസ്സേജ് ലുക്സ് സസ്പീഷ്യസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ ടീമിനെ അറിയിക്കുക. ശല്യപ്പെടുത്തുന്ന സെൻഡർമാരെ പൂർണ്ണമായും ഒഴിവാക്കാൻ ബ്ലോക്ക് ഓപ്ഷൻ ഉപയോഗിക്കാം. ഇതിനായി അനാവശ്യ മെയിൽ തുറന്ന ശേഷം മുകളിലെ ‘ബ്ലോക്ക്’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

Photo and News Source: Siraj Live