മധുരക്കിഴങ്ങ് ഉപയോഗിച്ച് സ്പെഷ്യൽ ഡോനട്ട്സ് ഉണ്ടാക്കാം. അഞ്ചു ചേരുവകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ആദ്യം മധുരക്കിഴങ്ങ് പുഴുങ്ങി, ഗ്രേറ്റർ ഉപയോഗിച്ച് നന്നായി പൊടിക്കുക. അതിനോടൊപ്പം പാൽപ്പൊടി, നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് കുഴയ്ക്കുക.

പതിനഞ്ചു മിനിറ്റ് മാറ്റിവച്ചശേഷം, ഇതിനെ കൈവെച്ച് ഉരുട്ടി ഡോനട്ടിന്റെ ആകൃതിയിലാക്കുക. അടുപ്പിൽ എണ്ണ ചൂടാക്കി, ഓരോ ഡോനട്ടും പൊരിച്ചെടുക്കുക. പഞ്ചസാരയും വെള്ളവും ചേർത്ത് പാനി തയ്യാറാക്കുക. അതിലേക്ക് കുങ്കുമം ചേർത്തശേഷം, പൊരിച്ച ഡോനട്ടുകൾ അതിൽ മുക്കുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് പുറത്തെടുത്ത്, മുകളിൽ ക്രീം പുരട്ടി അലങ്കരിച്ച് വിളമ്പുക.

Photo and News Source: Kerala Online News