വേനൽക്കാലം കടന്നുവരുന്നതോടെ എയർ കണ്ടീഷണറുകളുടെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. എന്നാൽ തണുപ്പ് മാത്രമല്ല, മുറിയുടെ വലിപ്പം, വൈദ്യുതി ലാഭം, സാങ്കേതിക സൗകര്യങ്ങൾ എന്നിവയും പരിഗണിക്കേണ്ടതുണ്ട്. തെറ്റായ തിരഞ്ഞെടുപ്പ് വലിയ സാമ്പത്തിക നഷ്ടത്തിനും ഉയർന്ന വൈദ്യുതി ബില്ലിനും കാരണമാകും.
മുറിയുടെ വലിപ്പവും എസി ശേഷിയും ആദ്യം പരിഗണിക്കുക. 120 സ്ക്വയർ ഫീറ്റിന് താഴെ ഉള്ള മുറികൾക്ക് കുറഞ്ഞ ശേഷിയുള്ള എസികൾ മതിയാകും. ഇടത്തരം മുറികൾക്ക് അനുയോജ്യമായ ശേഷിയും വലിയ ഹാളുകൾക്ക് ഉയർന്ന ടൺ ശേഷിയും ആവശ്യമാണ്. നേരിട്ട് വെയിൽ ഏൽക്കുന്ന മുറികളിൽ കൂടുതൽ ശേഷിയുള്ള എസി ആവശ്യമാണ്.
എസിയിലെ ടണ്ണേജ് അതിന്റെ ഭാരമല്ല, മറിച്ച് മുറിയിൽ നിന്ന് ചൂട് പുറന്തള്ളാനുള്ള ശേഷിയാണ്. കുറഞ്ഞ ടൺ ശേഷി തിരഞ്ഞെടുത്താൽ എസി തുടർച്ചയായി പ്രവർത്തിക്കുകയും മുറി തണുപ്പിക്കാതിരിക്കുകയും ചെയ്യും. വലിയ ശേഷി തിരഞ്ഞെടുത്താൽ വേഗത്തിൽ തണുക്കുമെങ്കിലും ഈർപ്പം ക്രമീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. സാധാരണയായി ഒരു സ്ക്വയർ ഫീറ്റിന് 20 ബിടിയു എന്ന നിലയിലാണ് കണക്കാക്കുന്നത്.
Photo and News Source: Siraj Live



