കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, 2026-ലെ സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസത്തിൽ 7,071 കോടി രൂപയുടെ അറ്റാദായം നേടി. ത്രൈമാസാടിസ്ഥാനത്തിൽ 9% വളർച്ചയാണ് ഇത്. നിക്ഷേപങ്ങളും വായ്പകളും ത്രൈമാസാടിസ്ഥാനത്തിൽ 6% വളർന്നു. വായ്പാ വളർച്ച വാർഷികാടിസ്ഥാനത്തിൽ 19% ആയി ഉയർന്നു.

ബാങ്കിന്റെ ആകെ നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 14% വർദ്ധിച്ചു. കാസ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തിൽ 7% ഉയർന്നു. അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 5% വർദ്ധിച്ചു. ഫീ വരുമാനം ത്രൈമാസാടിസ്ഥാനത്തിൽ 8% വളർന്നു, റീട്ടെയില് ഫീസുകളിലെ 11% കുതിച്ചുചാട്ടം പ്രമുഖ പങ്കുവഹിച്ചു.

കോർപ്പറേറ്റ് വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 38% ഉം ത്രൈമാസാടിസ്ഥാനത്തിൽ 10% ഉം വളർന്നു. മിഡ്-കോർപ്പറേറ്റ് വിഭാഗം വാർഷികാടിസ്ഥാനത്തിൽ 33% ഉം എസ്എംഇ വായ്പകൾ 24% ഉം വളർന്നു. നാലാം ത്രൈമാസത്തിൽ 10 ലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു. ഡിജിറ്റൽ സുരക്ഷയ്ക്കായി 'സേഫ്റ്റി സെന്റർ' ഉം എസ്എംഎസ് ഷീൽഡ് ഉം അവതരിപ്പിച്ചു.

Photo and News Source: Sathyam Online