തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ കനത്ത മഴയും തീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ അപകട സാധ്യത.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാലുടൻ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ജനങ്ങളോട് ആവശ്യപ്പെടുന്നു.

ഇടിമിന്നലിനെത്തുടർന്നുണ്ടാകുന്ന വൈദ്യുത-ആശയവിനിമയ തകരാറുകളിൽ നിന്ന് രക്ഷ നേടാൻ ജനലും വാതിലും അടച്ചിടുക. വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിഛേദിക്കുക. ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഗൃഹത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ സുരക്ഷിതമായ സ്ഥലങ്ങളിൽ ഇരിക്കുക.

Photo and News Source: Sathyam Online