എല്ലാ ജോലികളും ചെയ്യേണ്ടി വരുന്ന സേതു, കമൽ ഹാസൻ ചിത്രങ്ങളിൽ മുഴുകി കിടക്കുന്ന മധു എന്ന സഹോദരൻ. അവരുടെ ജീവിതത്തിലേക്ക് ഒരു തോക്ക് ധാരി അപ്രതീക്ഷിതമായി കടന്നുവരുന്നു. അത് സൃഷ്ടിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ മാജിക്.

ടെൻഷനും ഡാർക്ക് ഹ്യൂമറും മനുഷ്യന്റെ നിസ്സഹായതയും ഇഴചേർത്തുവെച്ച വിചിത്ര ലോകം. രതീഷിന്റെ സംഭാഷണങ്ങളും തമാശയും പ്രേക്ഷകരെ വിഷു ദിവസം കയ്യിലെടുക്കുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പനിലും താൻ കേസ് കൊടിലും കണ്ടതുപോലെ, ആക്ഷേപഹാസ്യവും റിയലിസവും ചേർത്തുവെച്ച അസാധ്യ മേക്കിങ് സ്റ്റൈൽ.

ക്ലീഷേകളെ പടിക്കുപുറത്തുനിർത്തി കഥാപാത്രങ്ങളുടെ ആഴത്തിനും മാനസിക സമ്മർദ്ദത്തിനും മുൻഗണന. മാർക്കോ എന്ന കഥാപാത്രത്തിനും നൂറ് റേറ്റിങ് നൽകേണ്ടി വരും. അസാധാരണമായ സാഹചര്യത്തിൽ പെട്ടുപോയ സാധാരണക്കാരന്റെ ഭയം, കുഞ്ചാക്കോ ബോബന്റെ സൂക്ഷ്മ അഭിനയത്തിൽ ഭദ്രം.

ഭയത്താൽ നയിക്കപ്പെടുന്ന മനുഷ്യന്റെ പ്രതികരണങ്ങളെ ചാക്കോച്ചൻ സ്വാഭാവികമായി അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ, സജിൻ ഗോപു, ദിലീഷ് പോത്തൻ എന്നിവരടങ്ങുന്ന ട്രയോ കോംബോ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോരുത്തരും വ്യത്യസ്ത ഊർജ്ജം പ്രതിഫലിപ്പിക്കുന്നു. സജിൻ ഗോപുവിന്റെ പരുക്കൻ ഭാവങ്ങളും പ്രവചനാതീത ശൈലിയും സിനിമയ്ക്ക് എക്സ്ട്രാ മൈലേജ് നൽകുന്നു.

Photo and News Source: Mathrubhumi