യുവ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായ പോകോ, പുതിയ സി81 സീരീസ് മോഡലുകൾ പ്രഖ്യാപിച്ചു. പോകോ സി81, പോകോ സി81എക്സ് എന്നിവയാണ് ഈ പരമ്പരയിലെ പ്രധാന മോഡലുകൾ. 6.9 ഇഞ്ചും 6.88 ഇഞ്ചുമുള്ള വലിയ എച്ച്.ഡി+ ഡിസ്പ്ലേകൾ ഇവയെ കൂടുതൽ ആകർഷകമാക്കുന്നു. 120ഹെർട്സ് അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് സ്മൂത്തായ സ്ക്രോളിംഗിനും ടച്ച് പ്രതികരണത്തിനും സഹായിക്കുന്നു.

ടി.യു.വി റൈൻലാൻഡ് ഐ-കെയർ സർട്ടിഫിക്കേഷൻ ബ്ലൂ ലൈറ്റ് കുറയ്ക്കുന്നതിനും കണ്ണിന്റെ സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. എൽ.പി.ഡി.ഡി.ആർ4എക്സ് റാമും യു.എഫ്.എസ് 2.2 സ്റ്റോറേജും വേഗമേറിയ ആപ്പ് ലോഡിംഗിനും മൾട്ടിടാസ്കിംഗിനും സഹായിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഷിയോമി ഹൈപ്പർഓ.എസ് 3 ഉപയോഗിച്ച് നാല് വർഷം ഓ.എസ് അപ്‌ഡേറ്റുകളും ആറ് വർഷം സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

എ.ഐ അടിസ്ഥാനമാക്കിയ ഫീച്ചറുകൾ ദിനേന ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നു. 2 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, 15വാട്ട് ഫാസ്റ്റ് ചാർജിംഗ്, 7.5വാട്ട് റിവേഴ്‌സ് ചാർജിംഗ് എന്നിവയാണ് ഈ പരമ്പരയുടെ മറ്റൊരു പ്രത്യേകതകൾ.

Photo and News Source: Sathyam Online