വാഷിംഗ്ടൺ | പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പുറത്തറിഞ്ഞതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങൾ വിവിധ രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടു. അതീവ സുരക്ഷയുള്ള താവളങ്ങളിലും ഇറാൻ മിസൈലുകളും ഡ്രോണുകളും കനത്ത നാശം വിതച്ചു. സ്റ്റോറേജ് വെയർഹൗസുകൾ, കമാൻഡ് സെന്ററുകൾ, എയർക്രാഫ്റ്റ് ഹാങ്കറുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

റൺവേകൾ, റഡാർ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയും തകർക്കപ്പെട്ടു. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പഴയ എഫ് 5 യുദ്ധവിമാനത്തിലൂടെ ആക്രമണം നടത്തിയത് അമേരിക്കയെ അത്ഭുതപ്പെടുത്തി. ബഹ്റൈനിലെ യുഎസ് വ്യോമതാവളത്തിൽ നിന്ന് പുക ഉയർന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ് പ്രതിരോധ വകുപ്പ് പൂർണ്ണ വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വിവരങ്ങൾ സുതാര്യമല്ലെന്നും പെന്റഗൺ നാശനഷ്ടങ്ങൾ മറച്ചുവെക്കുന്നു എന്നും ആരോപിക്കുന്നു.

Photo and News Source: Siraj Live