ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ന്യൂസിലൻഡും നാളെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നു. ഈ കരാറിലൂടെ ഇന്ത്യൻ ഉല്പന്നങ്ങളുടെ നൂറുശതമാനം ഇളവോടെ ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും. വ്യാപാരത്തിനു പുറമെ, അടിസ്ഥാന സൗകര്യ വികസനം, നിര്മ്മാണം, സേവന മേഖല എന്നിവയിലായി 1.6 ലക്ഷം കോടി രൂപ (20 ബില്യൺ ഡോളർ) ന്യൂസിലൻഡ് നിക്ഷേപിക്കും.
ഈ കരാർ ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരങ്ങൾ ഒരുക്കുന്നു. IT, ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ് മേഖലകളിലെ 5,000 വിദഗ്ധർക്ക് ഓരോ വർഷവും താൽക്കാലിക തൊഴിൽ വിസ ലഭിക്കും. ആയുർവേദം, യോഗാ അധ്യാപകർ, ഷെഫുമാർ എന്നിവർക്കും പ്രത്യേക പരിഗണന ലഭിക്കും.
കരാർ പ്രകാരം രാജ്യത്തെ കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി ചില മേഖലകൾ ഒഴിവാക്കിയിട്ടുണ്ട്. ന്യൂസിലൻഡിന്റെ പ്രധാന കയറ്റുമതി ഉല്പന്നങ്ങളായ പാൽ, ചീസ്, തൈര് എന്നിവയുടെ ഇറക്കുമതി ഇളവുകളില്ലാതെ തുടരും. കൂടാതെ പഞ്ചസാര, ഉള്ളി, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയും കരാറിനു പുറത്താണ്.
Photo and News Source: Janam TV



