ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു. ടിവിഎസുമായുള്ള സഹകരണത്തിൽ പുറത്തിറക്കിയ ഈ മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ, G 310 GS-ന്റെ പിൻഗാമിയായി നിൽക്കുന്നു. 2025 EICMA മോട്ടോർ ഷോയിലാണ് ആദ്യം പ്രദർശിപ്പിച്ചത്. മൂന്ന് വേരിയന്റുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്: ബേസിക് (4.70 ലക്ഷം), എക്സ്ക്ലൂസീവ് (4.90 ലക്ഷം), ജിഎസ് ട്രോഫി (5.30 ലക്ഷം).
ഡിസൈനിൽ, 'X' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും ലംബ എൽഇഡി ഹെഡ്‌ലാമ്പും ആദ്യം ശ്രദ്ധയാകർഷിക്കുന്നു. സിഗ്നേച്ചർ സ്റ്റൈലിലുള്ള ബീക്കും ബോഡി പാനലുകളും ഓഫ്-റോഡിന്റെ പരുക്കൻ സ്വഭാവം പ്രതിഫലിപ്പിക്കുന്നു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ജിഎസ് സീരീസ് ഡിസൈൻ ഭാഷ്യം തുടരുന്നു. പ്രീമിയം ഫീച്ചറുകളും മികച്ച പ്രകടനവും ഈ ബൈക്കിനെ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ശ്രദ്ധേയമാക്കുന്നു. ഇന്ത്യൻ ബൈക്ക് പ്രേമികൾക്കായി ബിഎംഡബ്ല്യു പുതിയ സാഹസിക യാത്രയ്ക്ക് തയ്യാറാക്കിയിരിക്കുന്നു.
Photo and News Source: DriveSpark



