ജിയോഹോട്‌സ്റ്റാറിന്റെ തമിഴ് വെബ് സീരീസ് 'റിസോർട്ടി'ലെ നായകൻ വിജയ് കുമാറും ഭാര്യ നക്ഷത്രാമൂർത്തിയും ഗ്ലോബൽ വില്ലേജേഴ്‌സുമായി നടി അനുഗ്രഹ എസ്. നമ്പ്യാർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നാണ് നടി ആരോപിക്കുന്നത്. കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും അവർ വെളിപ്പെടുത്തി. നിർമാണക്കമ്പനിയുടെ മോശം പെരുമാറ്റം മൂലം മാനസികമായി തകർന്ന നടി, ആത്മഹത്യയുടെ വക്കിലുമെത്തി.
സാമ്പത്തികവും ശാരീരികവുമായ പ്രതിസന്ധികളും നേരിട്ടു. വിജയ് കുമാറും ഭാര്യയും അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും നടി ആരോപിച്ചു. നാലുമാസമായി ഷൂട്ടിങ്ങിന് വിളിക്കാത്തതിനാൽ മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയുകയും ചെയ്തു. ജിയോഹോട്‌സ്റ്റാറിന്റെ മറ്റൊരു പ്രൊജക്ടും നഷ്ടമായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്ന അനുഗ്രഹ, തന്റെ അപസ്മാരം പോലും ഈ സംഭവങ്ങൾ മൂലമാണെന്ന് വെളിപ്പെടുത്തി.
Photo and News Source: Mathrubhumi



