വിവാഹശേഷം സ്ത്രീകൾ മിഞ്ചി ധരിക്കുന്നത് ശാസ്ത്രീയവും സാംസ്കാരികവുമായ കാരണങ്ങളാലാണ്. കാൽവിരലിലെ രണ്ടാമത്തെ വിരലിലാണ് മിഞ്ചി അണിയുന്നത്. ഈ വിരലിലെ ഞരമ്പ് ഹൃദയവും ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ആർത്തവചക്രം ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു.
മിഞ്ചി ധരിക്കുന്നത് അക്യുപ്രഷർ പോയിന്റിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുമെന്ന് ആയുർവേദം പറയുന്നു. വെള്ളി മിഞ്ചികൾ ഭൂമിയിലെ ഊർജ്ജം ശരീരത്തിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഉന്മേഷം നൽകുന്നതോടൊപ്പം ആരോഗ്യവും വർധിപ്പിക്കുന്നു.
മിഞ്ചി വിവാഹിതയെന്ന അടയാളമാണ്. താലിമാല, സിന്ദൂരം പോലെ ഇതും ഒരു പ്രധാന ചിഹ്നം. പുരാതന കാലം മുതൽ ഹൈന്ദവ വിവാഹങ്ങളിൽ മിഞ്ചി അണിയിക്കൽ ചടങ്ങ് പ്രധാനമാണ്. വരൻ വധുവിന്റെ കാൽവിരലിൽ മിഞ്ചി അണിയിക്കുന്നത് ഐക്യത്തിന്റെ പ്രതീകമാണ്. സ്വർണ്ണ മിഞ്ചികൾ സുരക്ഷിതമാണെങ്കിലും ശരീരത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കേണ്ടതാണ്.
Photo and News Source: Janam TV



