കൊളംബിയയിലെ തെക്കൻ മേഖലയായ കൗക്കയിൽ ഹൈവേയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കുകളുമുണ്ടായി. ഗറില്ലാ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
തകര്‍ന്ന വാഹനങ്ങളും റോഡിലുടനീളം ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ ദൃശ്യമാണ്. റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ (Farc) വിമത വിഭാഗങ്ങളുമായി ബന്ധമുള്ളവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ കുറ്റപ്പെടുത്തി.
മെയ് 31-ന് നടക്കാനിരിക്കുന്ന കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ ആക്രമണം നടന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങളും ഈ മേഖലയിൽ സജീവമാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
Photo and News Source: Siraj Live



