മൈക്കൽ ജാക്സന്റെ ബയോപിക് ‘മൈക്കൽ’ പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചിമ്പാൻസി ബബിൾസിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നു. 1983-ൽ ജാക്സൺ ബബിൾസിനെ വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ പ്രശസ്തിയുടെ ഉച്ചിയിൽ ആയിരുന്നു അവന്റെ ജീവിതം. മ്യൂസിക് വിഡിയോകളിലും അഭിമുഖങ്ങളിലും ബബിൾസ് പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു. ജപ്പാനിലേക്കുള്ള ടൂർ ട്രിപ്പിലും ജാക്സണോടൊപ്പം ഉണ്ടായിരുന്നു ബബിൾസ്. ഇന്ന് 43-ാം വയസ്സിൽ, സെന്റർ ഫോർ ഗ്രേറ്റ് ഏപ്സിലാണ് ബബിൾസ് മറ്റു ചിമ്പാൻസികളോടൊപ്പം സ്വൈര്യജീവിതം നയിക്കുന്നത്.
2005-ൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ലഭിച്ച ബബിൾസ്, 185 പൗണ്ട് ഭാരമുള്ള ശാന്തനും നാണക്കാരനുമായ ഒരു ആൺചിമ്പാൻസിയാണ്. സന്ദർശകരെ അമ്പരപ്പിക്കുന്ന പരിപാടികളും ബബിൾസിന്റെ കയ്യിലുണ്ട്. ചിത്രം വരയ്ക്കാനും ഇഷ്ടമുള്ള ബബിൾസ്, ഫോട്ടോ എടുക്കുമ്പോൾ വിമുഖത കാണിക്കാറുണ്ട്.
Photo and News Source: Samakalika Malayalam



