തൃശൂരിൽ കൊടുചൂടിലും പൂരം കൊട്ടിക്കയറി. തിരുവമ്പാടി മഠത്തിലെ പഞ്ചവാദ്യ മേളം ആരംഭിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരDue to safety concerns, fireworks were skipped, but the ritual continued.

കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടു. തുടർന്ന് ഘടകപൂരങ്ങളുമെത്തി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായ 250 കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റി. പനമുക്കംപിള്ളി ശാസ്താവും തേക്കിന്‍കാടെത്തി. പെരുമ്പളം ശരത് മേളപ്രമാണിയായി.

ചെമ്പുക്കാവിന്റെ വരവോടെ പൂരം ആവേശം ഉയർന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി. പാറമേക്കാവ് അഭിഷേക് മേളപ്രമാണിയായി. ഒമ്പത് ആനകളുടെ അകമ്പടിയോടെ കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തി. പത്മശ്രീ പെരുവനം കുട്ടന്മാർ മേളപ്രമാണി. ശങ്കരം കുളങ്ങര ഉദയൻ തിടമ്പേറ്റി.

ഒമ്പത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതി നടുവിലാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അർജുന്‍ മേളപ്രമാണിയായി. തുടർന്ന് ചൂരക്കോട്ടുകാവ് ഭഗവതി ഏറ്റവും കൂടുതൽ ആനകളോടെ എത്തി. പടുവില്‍ രഘുനാഥൻമാരാരുടെ മേളം കലാശിച്ചു. പതിമൂന്ന് ആനകളുടെ അകമ്പടിയോടെ അയ്യന്തോള്‍ ഭഗവതി എത്തി. ചെറുശേരി കുട്ടന്മാർ മേളപ്രമാണി.

പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതി എത്തി. പതിനൊന്നരയോടെ തിരുവമ്പാടി മഠത്തിൽ മേളം ആരംഭിച്ചു.

Photo and News Source: Janmabhumi