പച്ച പപ്പായയാണ് ഈ ലഘു വിഭവത്തിന്റെ പ്രധാന ചേരുവ. 250 ഗ്രാം പച്ച പപ്പായ നീളത്തിൽ അരിഞ്ഞ് ഉപ്പിട്ട് പകുതി വേവിക്കുക. വെള്ളം വാർന്ന ശേഷം മൈദ, കോൺ ഫ്ലോർ, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചേർത്ത് 30 മിനിറ്റ് ഫ്രീസറിൽ സൂക്ഷിക്കുക.
മുക്കി പൊരിക്കാനുള്ള മാവിനായി മൈദ, കോൺ ഫ്ലോർ, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നേർത്ത മാവ് തയ്യാറാക്കുക. ഫ്രീസറിൽ നിന്നും പപ്പായ എടുത്ത് ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. അങ്ങനെ രുചികരമായ വിഭവം തയ്യാറാകും.
മാവ് മിക്സ് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചാൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. സോസോടൊപ്പം വിളമ്പാവുന്ന ഈ വിഭവം വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും.
Photo and News Source: Kerala Online News



