വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ്ഹൗസിൽ നടന്ന പരിപാടിയില്‍ 31 വയസ്സുള്ള കോള് തോമസ് അലന്‍ എന്നയാള്‍ വെടിയുതിര്‍ത്ത സംഭവം. കാലിഫോര്‍ണിയയിലെ ടോറന്‍സ് സ്വദേശിയായ അലന്‍ മെക്കാനിക്കല്‍ എഞ്ചിനിയരും, ഇന്‍ഡി ഗെയിം ഡെവലപ്പറും, പാര്‍ട്ട് ടൈം അധ്യാപകനുമാണ്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗിലും, കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടി.
ഇദ്ദേഹം നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷൻ ലബോറട്ടറിയിലും ഗവേഷണ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന ഉന്നതരോടൊപ്പം ആയുധം ഉപയോഗിച്ച് ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ജീനൈൻ പിറോ, അലനെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തുമെന്ന് പ്രസ്താവിച്ചു. പ്രതിയുടെ കൈവശം ഷോട്ട്ഗൺ, ഹാൻഡ്ഗൺ, നിരവധി കത്തികള്‍ എന്നിവയുമുണ്ടായിരുന്നു. വാഷിംഗ്ടൺ ഡിസി പോലീസ് മേധാവി ജെഫറി കരോൾ ഈ വിവരം സ്ഥിരീകരിച്ചു.
അലനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Photo and News Source: Siraj Live



