രാവിലെ എഴുന്നേറ്റയുടനെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാനും, കുടലിനെ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. ചൂടുവെള്ളം കുടലിലെ മാലിന്യങ്ങളെ ഒഴിവാക്കി വയറിനെ തളിരാക്കും. തുടർന്ന് 45 മിനിറ്റ് കഴിഞ്ഞേ പ്രഭാതഭക്ഷണം കഴിക്കാവൂ.

മലബന്ധം ഒഴിവാക്കാനും ചൂടുവെള്ളം സഹായിക്കുന്നു. വെള്ളം കുടിക്കുമ്പോൾ ഒറ്റയടിക്കല്ല, സാവധാനം അല്പാല്പമായി കുടിക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ കോശങ്ങളിലേക്ക് എത്തിക്കാനും ദഹനപ്രക്രിയയെ സജീവമാക്കാനും വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ, രാവിലെ ചൂടുവെള്ളം കഴിച്ചശേഷം ദിവസം മുഴുവനും ഇടവിട്ട് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

Photo and News Source: Kairali News