തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് മസ്കറ്റിൽ 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശ താമസ നിയമങ്ങളും ലംഘിച്ചതിനും നിരോധിത വസ്തുക്കൾ കൈവശം വച്ചതിനുമാണ് ഇവരെ പിടികൂടിയത്. മസ്കറ്റ് ഗവർണറേറ്റിലെ പോലീസ് കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാരടക്കം പലരും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ നിയമങ്ങൾ കർശനമാണെന്നും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയിൽ തൊഴിൽ നിയമ ലംഘന കണക്കുകൾ പുറത്തുവന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒമാനിൽ 31,000-ലധികം പേരെ തൊഴിൽ നിയമ ലംഘനത്തിന് അറസ്റ്റ് ചെയ്തു. 15,000 പരിശോധനകൾ നടത്തിയ ലേബർ വെൽഫെയർ ടീമുകൾ നിയമ നടപടി ശക്തമാക്കിയതായി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തോടെ തൊഴിൽ അന്വേഷകരുടെ എണ്ണം വർദ്ധിച്ചത് നിയമ നടപടിയെ കൂടുതൽ ശക്തമാക്കി.
Photo and News Source: Kairali News



