ന്യൂഡൽഹിയിൽ നിന്നുള്ള വാർത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തിലൂടെ’ രാജ്യത്തെ അഭിസംബോധന ചെയ്തു. തമിഴ്‌നാട്ടിലെ കല്പാക്കത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ ‘ക്രിറ്റിക്കാലിറ്റി’ കൈവരിച്ചതിലൂടെ ഇന്ത്യയുടെ ആണവശാസ്ത്രജ്ഞർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി. പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിലാണ് ഈ റിയാക്ടർ നിർമ്മിച്ചിരിക്കുന്നത്. ഭാവിയിലേക്കുള്ള പുതിയ ഇന്ധന ഉല്‍പ്പാദനവും ഇതിലൂടെ സാധ്യമാകും.
പവനോര്‍ജ്ജ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുന്നു. ഇന്ത്യയുടെ കാറ്റാടി മില്ലുകളുടെ ഉല്‍പ്പാദന ശേഷി 56 ജിഗാവാട്ട് കടന്നു. ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ മേഖലയെ നയിക്കുന്നത്.
2027-ലെ സെൻസസ് പൂര്‍ണ്ണമായും ഡിജിറ്റലായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്യൂമറേറ്റർമാർക്ക് മൊബൈൽ ആപ്പും സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യവും ലഭ്യമാകും. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 15 ദിവസം മുമ്പ് തന്നെ ഈ സൗകര്യം ലഭ്യമാകും.
Photo and News Source: Janam TV



