എംജി മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്. യുവിയായ മജസ്റ്ററിന്റെ (MG Majestor) ഔദ്യോഗിക അവതരണം നാളെ നടക്കുന്നു. ഗ്ലോസ്റ്ററിനെ പിൻതള്ളി എസ്. യുവി നിരയിൽ മുകളിലായി വരുന്ന ഈ മോഡൽ, ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. വില പ്രഖ്യാപനമില്ലെങ്കിലും, ബുക്കിംഗ് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. 41,000 രൂപ ടോക്കൺ തുക നൽകി മോഡലിനെ ബുക്ക് ചെയ്യാം.
ആദ്യ 3,000 ഉപഭോക്താക്കൾക്ക് 5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 ലേബർ-ഫ്രീ സർവീസുകൾ എന്നിവ ഉൾപ്പെടുന്ന 'കംപ്ലീറ്റ് പീസ് ഓഫ് മൈൻഡ്' പദ്ധതി ലഭിക്കും. നാളത്തെ വില പ്രഖ്യാപനത്തിന് ശേഷം എംജിയുടെ ഫ്ലാഗ്ഷിപ്പ് എസ്. യുവി ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്.
Photo and News Source: DriveSpark



