200 വർഷം വരെ ജീവിക്കുന്ന ബോഹെഡ് തിമിംഗലങ്ങളുടെ രഹസ്യം കണ്ടെത്തിയെന്ന് ശാസ്ത്രലോകം ആവേശത്തിലാണ്. ആർട്ടിക് സമുദ്രത്തിൽ വസിക്കുന്ന ഈ തിമിംഗലങ്ങൾ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ അതിശയിപ്പിക്കുന്ന കഴിവ് പ്രകടിപ്പിക്കുന്നു. റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനം 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ചു.

'CIRBP' എന്ന പ്രോട്ടീനാണ് ഇവയുടെ ദീർഘായുസ്സിന് കാരണമാകുന്ന പ്രധാന ഘടകം. ജനിതക തകരാറുകളെ പരിഹരിക്കുന്ന ഈ പ്രോട്ടീൻ, മറ്റ് സസ്തനികളെ അപേക്ഷിച്ച് ബോഹെഡ് തിമിംഗലങ്ങളിൽ 100 മടങ്ങ് അധികമായി കാണപ്പെടുന്നു. ഈ കണ്ടെത്തൽ മനുഷ്യരിൽ ദീർഘായുസ്സിനുള്ള പുതിയ വഴികൾ തുറക്കുമെന്ന പ്രതീക്ഷയാണ് ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നത്.

മനുഷ്യായുസ്സ് വർദ്ധിപ്പിക്കാനുള്ള നിർണ്ണായക ശാസ്ത്രീയ കണ്ടെത്തലായി ഈ പഠനം കണക്കാക്കപ്പെടുന്നു. ബോഹെഡ് തിമിംഗലങ്ങളുടെ പ്രതിരോധശേഷിയും ദീർഘായുസ്സും മനുഷ്യരുടെ ജീവിതാവധി നീട്ടാൻ പ്രചോദനമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Photo and News Source: Sathyam Online