ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബിജെപി നീക്കത്തെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പിന്തുണച്ചു.
ഭേദഗതി ചരിത്രപരമായ തീരുമാനമാണെന്നാണ് അവരുടെ വാദം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഈ നീക്കത്തെ ശക്തമായി എതിർത്തു വരുന്നു. നാളെ പാർലമെന്റിൽ പ്രത്യേക സമ്മേളനം ചേരാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
കരട് ബിൽ പ്രകാരം സംസ്ഥാനങ്ങൾക്ക് 815 സീറ്റും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റും ലഭിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുത്തനെ ഉയർത്താനുള്ള മോദി സർക്കാരിന്റെ തന്ത്രത്തെ പ്രതിപക്ഷം അംഗീകരിക്കുന്നില്ല.
ഇടത് പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തു. ഫെഡറൽ ഇന്ത്യയുടെ മരണവാറണ്ടെന്നാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി വിമർശനം ഉന്നയിച്ചത്. മണ്ഡല പുനർനിർണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.
Photo and News Source: Kairali News


